അങ്ങിനെ ഇന്നും പത്ത് മണിയായി. എന്നും കരുതും നാളെ മുതല്‍ പത്ത് മണിയാകുമ്പോഴേക്കും ജോലിയൊക്കെ തീര്‍ക്കണമെന്ന്, ഈ കുന്ത്രാണ്ടത്തിന് മുമ്പില്‍ ഇരുന്നാല്‍ പിന്നെ സമയത്തിന് ഒളിമ്പിക് മെഡല്‍ നേടാന്‍ കഴിയും, അത്രയും ഫാസ്റ്റ് ഇലാണ് സമയം ഓടുക. രാവിലെ ഇക്കയ്ക്ക് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാന്‍ എണീക്കുമ്പോള്‍ കരുതും എത്രയും വേഗം ഇക്കയെ വിട്ടിട്ട ഒന്ന് കൂടെ കിടന്നുരങ്ങണമെന്ന്, അത്രയും നല്ല ഉറക്കിലായിരിക്കും അപ്പോഴുണ്ടാവുക. അടുക്കളയിലെ പാത്രങ്ങളോട് മല്ലിടുംപോഴേക്കും ആ ഉറക്ക് എവിടെയോ പോയി കാണും. ഇക്ക പോയി കഴിഞ്ഞ ഉടനെ പിന്നെ ഈ കുന്ത്രാണ്ടവും കൊണ്ടിരിക്കും, അര മണിക്കൂര്‍ കൊണ്ട് എനീക്കണമെന്നു കരുതിയായിരിക്കും ഇരിക്കുക, പിന്നെ മൂന്നും, നാലും മണിക്കൂര്‍ ഇതിന്ടെ മുമ്പില്‍ തന്നെ, പത്ത്, പതരയായാല്‍ പിന്നെ ഒരു നെടു വീര്‍പ്പാണ്, ആ ദിവസം ദയനീയതയോടെ എന്നെ നോക്കും, എന്ടെ കാല്‍ ഭാഗം നീ നശിപ്പിച്ചുവല്ലോ എന്ന മുഖഭാവത്തോടെ. ഓരോ ദിവസവും ഒരുപാട് കാര്യങ്ങളുടെ പ്ലാന്‍ ഉണ്ടാവും, ഓരോന്നിന്റെയും അന്ത്യ യാമമാകുന്നത് വരെ ഒന്നും തന്നെ ചെയ്തിട്ടുണ്ടാവില്ല. അങ്ങിനെ ഓരോ ദിവസവും എന്നെ ദയനീയതയോടെ യാത്രയയക്കും. എന്നാണാവോ ജീവിതം തന്നെ എന്നെയിങ്ങനെ ദയനീയതയോടെ യാത്രയയക്കുന്നത്!!!
ആര്‍ത്തിരമ്പുന്ന വണ്ടികളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ നമ്മെയും വഹിച്ചു കൊണ്ട് ഭൂമി എവിടെയൊക്കെയോ പോകുന്നത് പോലെയാണ് തോന്നുക. പോവുക തന്നെയാണല്ലോ, ഭൂമി അതിന്റെ അച്ചുതണ്ടില്‍ നോണ്‍ സ്റ്റോപ്പ് ആയ കറക്കം കറങ്ങുകയാണല്ലോ. ആ ഭൂമി പൊട്ടി പിളരുന്ന ആ ദിവസം, അതിലുള്ളവയോക്കെയും പരക്കം പായുന്ന ആ ദിവസം, എന്റെ ആ ദിവസം എന്നെ എത്രത്തോളം ദയനീയതയോടെയായിരിക്കും നോക്കുക!!!!ഓര്‍ക്കുവാന്‍ വയ്യ ഒന്നും; വെറും ഒരു തുള്ളി വെള്ളമായിരുന്ന എന്നെ ഇത്ര വരെ എത്തിച്ച ദൈവത്തോട് തന്നെ പറയാം ദിവസങ്ങളുടെ ദയനീയ ഭാവം മാറ്റി പ്രസരിപ്പുള്ളതാക്കാന്‍!!!!
